Santhosh Pandit On Mammootty Parvathy Controversy <br /> <br />മമ്മൂട്ടിയെയും മമ്മൂട്ടി അഭിനയിച്ച കസബയെയും അതിലെ നായക സങ്കല്‍പ്പത്തെയും വിമർശിച്ച നടി പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. നടനോ നടിയെ സംവിധായകൻറെ കയ്യിലെ ഉപകരണം മാത്രമാണെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ കഥാപാത്രത്തിൻറെ സംഭാഷണങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. താൻ സംവിധാനം ചെയ്യുന്ന സിനിമകളില്‍ നിന്ന് ഇത്തരം ഡബിള്‍ മീനിംഗ് സംഭാഷണങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ഒഴിവാക്കാറുണ്ടെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. സിനിമയിലെ സ്ത്രീകൂട്ടായ്മയായ വുമൻ ഇൻ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വളരെ പ്രസക്തമായ ചില ചർച്ചകള്‍ നടക്കുകയുണ്ടായി. മമ്മൂട്ടി നായകനായി എത്തിയ മാസ് പോലീസ് ചിത്രമായിരുന്നു കസബ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും പ്രവര്‍ത്തികളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിന് ശേഷം കസബ വീണ്ടും ചര്‍ച്ചയാകുന്നത്.